KOYILANDY DIARY

The Perfect News Portal

KSEBയിൽ ശമ്പളവും പെൻഷനും ആകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപി നേതൃ യോഗം

കൊയിലാണ്ടി: KSEBയിൽ ശമ്പളവും പെൻഷനും ആകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതൃ യോഗം ആവശ്യപ്പെട്ടു. യോഗം കെ.പി ശ്രീശൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡിനെതിരെ സി എ ജി കൈക്കൊണ്ട നിലപാട് സ്വാഗതാർഹമെന്ന് അദ്ധേഹം  പറഞ്ഞു. നഷ്ടത്തിന്റെ കണക്ക് പറയുമ്പോഴും ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
യോഗത്തിൽ ബി.ജെ.പി കൊയിലാണ്ടി  മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്  അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ് കൗൺസിൽ മെമ്പർ  ബി.കെ പ്രേമൻ കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ.വി നിധിൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി കെ.കെ വൈശാഖ്  മണ്ഡലം ട്രഷറർ ഒ മാധവൻ എന്നിവർ സംസാരിച്ചു.
Advertisements