KOYILANDY DIARY

The Perfect News Portal

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ. കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.

മൂന്നാറിൽ നിന്ന് വന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. എട്ടംഗ സംഘമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.