KOYILANDY DIARY

The Perfect News Portal

ഗുഡ് മോണിംഗ് ഇടവേള ഭക്ഷണം പദ്ധതി ഉദ്ഘാടനം.

ഇടവേള ഭക്ഷണം വിതരണം ആരംഭിച്ചു.. കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെയുള്ള അയ്യായിരം വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന ഗുഡ് മോർണിംഗ്  ഇടവേള ഭക്ഷണം വിതരണം എം.എൽ. എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥ ഷൈനി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ  ടി.പി. ശൈലജ,  ബവിത, രമേശൻ വലിയാട്ടിൽ, PTA പ്രസിഡണ്ട് കെ. കെ. പ്രബീഷ്, സ്കൂൾ ലീഡർ നിരഞ്ജൻ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സുപർണ ചാത്തോത്ത് നന്ദിയും പറഞ്ഞു.