KOYILANDY DIARY

The Perfect News Portal

ഫുട്പാത്ത് കച്ചവടം ഒഴിപ്പിക്കുക: വ്യാപാരികൾ നഗരസഭയ്ക്ക് നിവേദനം കൈമാറി

കൊയിലാണ്ടി: ഫുട്പാത്ത് കച്ചവടം ഒഴിപ്പിക്കുക: വ്യാപാരികൾ നഗരസഭയ്ക്ക് നിവേദനം കൈമാറി. കൊയിലാണ്ടിയിലെ പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ബസ്റ്റാന്റിനകത്ത് ഫുട് പാത്തിൽ തെരുവ് കച്ചവടത്തിനു അനുമതി കൊടുക്കാനുള്ള നടപടി നിർത്തിവെക്കുക, ബസ്റ്റാന്റ് ഫ്ലൈ ഓവർ ബ്രിഡ്ജ്നു വേണ്ടി കുടിയൊഴിപ്പിക്കപെട്ട വ്യാപാരികൾക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭ ചേർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
കൊയിലാണ്ടി മർച്ചന്റ്റ്സ് അസോസിയേഷൻ പ്രസിഡണ്ടും, യു. എം. സി സംസ്ഥാന സെക്രട്ടറിയുമായ  കെ. കെ നിയാസ് നിവേദനം കൈമാറി. കെ. എം. എ.  ജനറൽ സെക്രട്ടറി കെ. പി. രാജേഷ്, പി. കെ മനീഷ്, പി. വി പ്രജീഷ്, സുനിൽ പ്രകാശ് എന്നിവർ പങ്കെടുത്തു.