KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കംകുറിച്ചു

കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട കർമ്മ പരിപാടികൾക്ക് ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കം കുറിച്ചു. മയക്കു മരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ലഹരി വിമുക്ത കേരളം’ കർമ്മപരിപാടിയുടെ ഉദ്‌ഘാടനം കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ പി എം സുമതി നിർവഹിച്ചു.
പ്രിൻസിപ്പാൾ ഡോ. സുജേഷ് സി പി അധ്യക്ഷതവഹിച്ചു. ഡോ. മെർലിൻ ഏബ്രഹാം ആശംസ അറിയിച്ചു. ചടങ്ങിൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുന്ന  ചടങ്ങ് വിദ്യാർത്ഥികൾക്ക് മുൻപിൽ ലൈവായി കൈറ്റ് വിക്ടേർസ് ചാനൽ വഴി പ്രദർശിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും മനുഷ്യ ചങ്ങലയും, ലഹരി മരുന്നുകളുടെ പ്രതീകാത്മക നശിപ്പിക്കലും നടന്നു.  ക്യാപ്റ്റൻ മനു പി സ്വാഗതവും ഡോ ഹർഷ എൻ നന്ദിയും  പറഞ്ഞു.