KOYILANDY DIARY

The Perfect News Portal

ചേലിയയിൽ കഥകളി പഠനശിബിരം ആരംഭിച്ചു

കഥകളി പഠനശിബിരം.. ചെങ്ങോട്ടുകാവ് ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠനശിബിരം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എം. പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 18 മുതൽ 30 വരെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങി കഥകളിയുടെ സമസ്ത മേഖലകൾ പഠനവിഷയമാവുന്ന ശിബിരത്തിൽ ഓട്ടൻതുള്ളലിലും പരിശീലനം നൽകുന്നു. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ: എൻ. വി. സദാനന്ദൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
പരിശീലനത്തോടൊപ്പം എല്ലാ ദിവസവും പ്രഗത്ഭർ പങ്കെടുക്കുന്ന സാംസ്കാരിക സായാഹ്നങ്ങളും നടക്കും. കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷകനായിരുന്നു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ശിവദാസ് ചേമഞ്ചേരി, വിജയരാഘവൻ ചേലിയ, കലാമണ്ഡലം ഷീബ കൃഷ്ണകുമാർ എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.എം കോയ, വി. നാരായണൻ, വിദ്യാലയം സെക്രട്ടറി സന്തോഷ് സദ്ഗമ, ജി. പ്രശോഭ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ദിവസം കാലത്ത് മുതൽ ഷീബ കൃഷ്ണകുമാർ നയിച്ച നൃത്ത പരിശീലന കളരി നടന്നു.