KOYILANDY DIARY

The Perfect News Portal

ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കണം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് വ്യവസായ – നിയമമന്ത്രി പി രാജീവ്. ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. എട്ടു ബില്ലുകളാണ് പിടിച്ചു വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

Advertisements

ഗവർണർക്ക് നിർദേശങ്ങൾ സന്ദേശമായി നിയമസഭക്ക് നൽകാം. നിയമസഭയുടെ അധികാരങ്ങളിൽ കടന്നുകയറാൻ ആർക്കും അധികാരമില്ല. പ്രശ്നം സർക്കാരും ഗവർണറും തമ്മിലല്ല, നിയമപരമാണെന്നും രാജീവ് പറഞ്ഞു.