KOYILANDY DIARY

The Perfect News Portal

ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധിച്ചു

ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. വികസന സമിതിയുടെ അറിവില്ലാതെ ആരോഗ്യ പ്രവർത്തകയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനെതിരെയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. സൂപ്രണ്ടിൻറെ തന്നിഷ്ടപ്രകാരമാണ് ഇത്തരം നടപടി സ്വീകരിച്ചത്.
നിപ്പാ കോവിഡ് കാലഘട്ടങ്ങളിൽ ജീവൻ പണയംവെച്ച് ജോലിചെയ്ത ആരോഗ്യ പ്രവർത്തകയായ ഡയാലിസിസ് സെൻ്റിറിലെ ജീവനക്കാരിയെയാണ് ഒരു കാരണവുമില്ലാതെ പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. അധികാരികളുടെ തീരുമാനം പിൻവലിക്കുക, എച്ച്എംസി നിയമപ്രകാരം അല്ലാത്ത ആറുമാസം കൂടുമ്പോൾ ബോണ്ട്‌ വാങ്ങുന്ന അധികാരികളുടെ കരി നിയമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
Advertisements
കെജിഎച്ച്ഡിഎസ്ഇയു സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം. രശ്മി പി എസ്, നന്ദകുമാർ എം എം, സിഐടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ എ പി, യൂണിയൻ ഏരിയ സെക്രട്ടറി ശൈലേഷ് കെ കെ, ലീന എ കെ ബിജീഷ് കെ കെ തുടങ്ങിയവർ പങ്കെടുത്തു.