KOYILANDY DIARY

The Perfect News Portal

മേളാചാര്യൻ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടി പൂർത്തി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച് ആഘോഷിക്കുന്നു

വന്ദേ..  ശിവശങ്കരം. മേളാചാര്യൻ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടി പൂർത്തി ആഘോഷം നവംബർ 5ന് ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച്  ആഘോഷിക്കുന്നു. ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര അങ്കണത്തിലെ നാട്യമണ്ഡപത്തിൽ കാലത്ത് 9 മണിക്ക് ബ്രഹ്മശ്രീ മേപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാടും ബ്രഹ്മശ്രീ പാലക്കാട് ഇല്ലത്ത് ശിവപ്രസാദ് നമ്പൂതിരിപ്പാടും ചേർന്ന് ദീപ പ്രോജ്ജ്വലനം നടത്തുന്നത്തോടെ വന്ദേ.. ശിവശങ്കരത്തിന് തുടക്കമാവും.
തുടർന്ന് മട്ടന്നൂർ ശ്രീജിത്തും കൃഷ്ണദാസ് ബാലുശ്ശേരിയും ചേർന്ന് അഷ്ടപദി ഒരുക്കും.
രാവിലെ 10 മണിക്ക് വാദ്യ സംഗീത നഭസിൽ താളരാഗ പ്രവാഹമായി സിദ്ധി ചൊരിഞ്ഞ 12 കലാകാരൻമാരെ ആദരിക്കും. തുടർന്ന്10.30 മുതൽ മട്ടന്നൂർ ശ്രീരാജും ചിറക്കൽ നിധീഷും ചേർന്ന് ഇരട്ടത്തായമ്പക അവതരിപ്പിക്കും. ഉച്ചയ്ക്ക്12.30 മുതൽ പിറന്നാൾ സദ്യ. 2.30 മുതൽ പനമണ്ണ മഹേഷും സംഘവും ചേർന്നൊരുക്കുന്ന കുറും കുഴൽ കച്ചേരി.
Advertisements
വൈകീട്ട് 4 മണിക്ക് നടക്കുന്ന സാദര സംഗമം പരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി, കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സാമൂതിരിരാജയുടെ പ്രതിനിധി അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.
രാത്രി 7 മണി മുതൽ തൃപ്രങ്ങോട് പരമേശ്വരമാരാരുടെ പ്രമാണത്തിൽ നൂറിൽപ്പരം വാദ്യ പ്രതിഭകൾ ചേർന്ന് പഞ്ചാരിമേളം അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ അനിൽ കാഞ്ഞിലശ്ശേരി, കലാമണ്ഡലം ശിവദാസ്, രഞ്ജിത് കുനിയിൽ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, രഞ്ജിത് മാരാർ മേപ്പയ്യൂർ.