പന്തലായനിയിൽ ശക്തമായ ഇടി മിന്നലിൽ വീടിന് കനത്ത നാശനഷ്ടം
.
.
കൊയിലാണ്ടി: പന്തലായനിയിൽ ശക്തമായ ഇടി മിന്നലിൽ വീടിന് കനത്ത നാശനഷ്ടം. വീടിനു പുറത്തു നിൽക്കുകയായിരുന്ന 5 വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരസഭ 14-ാം വാർഡിൽ കാട്ടുവയൽ നാഗപ്രഭയിൽ നാഗരാജൻ്റെ വീടാണ് ഇടി മിന്നലിൽ തകർന്നത്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിൻ്റെ തറയും ചുമരും ഉൾപ്പെടെ മെയിൻ സ്വിച്ച്, വൈദ്യുതി മീറ്റർ, ഫാൻ, ടെലിവിഷൻ, ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചു. മുറ്റത്തുള്ള ചെടിച്ചട്ടികൾ, മിറ്റാരംഭം, കോലായിലും വീടിനകത്തുമുള്ള ഫ്ലോർ ടൈലുകളും എന്നിവ തകർന്നിട്ടുണ്ട്. വീടിന്റെ വൈദ്യുതി സംവിധാനം പാടെ നിലച്ചിരിക്കുയാണ്. ആളപായമില്ല.
.
.

.
ഇന്ന് രാവിലെ ഏകദേശം 8.10 ഓടെ പന്തലായനി പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. സംഭവസമയത്ത് വീടിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന നാഗരാജൻ്റെ ഇളയ മകൾ ഇടിമിന്നലിന്റെ ശക്തമായ ആഘാതമുണ്ടായിട്ടും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ ദുരന്തം ഒഴിവായി.
.

.
വലിയ സ്ഫോടന ശബ്ദമാണ് നാട്ടുകാർ കേട്ടത്. പ്രദേശവാസികൾ ഉടനെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇടിമിന്നലിനെ തുടർന്നുണ്ടായ ഈ സംഭവം പ്രദേശത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. വീടിന്റെ മുന്നിൽ ഉണ്ടായിരുന്ന കുട്ടി സുരക്ഷിതമായി രക്ഷപ്പെട്ടത് വലിയ ആശ്വാസമായെമന്ന് നാട്ടുകാർ പ്രതികരിച്ചു.





