KOYILANDY DIARY.COM

The Perfect News Portal

‘വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ ഉടൻ തെരുവിലിറങ്ങും, യുവാക്കളുടെ ഭാവിക്കുവേണ്ടിയാണ് പ്രതിഷേധിച്ചതെന്ന് അഭിജീത് ദിപ്കെ

.

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ ഉടൻ തെരുവിലിറങ്ങും എന്ന് അഭിജീത് ദിപ്കെ. യുവാക്കളുടെ ഭാവിക്കുവേണ്ടിയാണ് പ്രതിഷേധിച്ചത് എന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി. ‘വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമം പൊലീസ് തുടരുകയാണെങ്കില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങും.

 

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണം’ എന്നാണ് ദീപ്‌കെ എക്‌സില്‍ കുറിച്ചത്. നിലവിലെ കേസുകളിലും എഫ്‌ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ല എന്നാണ് സംഘടനയുടെ നിലപാട്.

 

വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്നും നല്‍കിയ വാക്ക് സര്‍ക്കാര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സിജെപി ആവശ്യപ്പെട്ടിരുന്നു. സിജെപിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നുവെന്നാണ് ആരോപണം.

 

Share news
error: Content is protected !!