വിശ്വകർമ്മ സമുദായത്തെ ഒ.ഇ.സി.യിൽ പെടുത്തണം
.
കൊയിലാണ്ടി: വിശ്വകർമ്മ സമുദായത്തെ ഒ.ഇ.സി.യിൽ പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകണമെന്ന് അഖില കേരള വിശ്വകർമ്മ സൊസൈറ്റി ജില്ലാ കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. ഇ.പി. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു ചാമേരികുന്ന് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ പന്നൂർ മുഖ്യപ്രഭാഷണം നടത്തി. ടി. കരുണാകരൻ, പി.കെ.സുരേന്ദ്രൻ, സി.കെ. രൺജിത് എന്നിവർ സംസാരിച്ചു.



