KOYILANDY DIARY.COM

The Perfect News Portal

മലയാളി പൈലറ്റ് എംഡിഎംഎയുമായി പിടിയിൽ

.

ഗുരുഗ്രാം: മലയാളിയായ പൈലറ്റ് എംഡിഎംഎയുമായി ഹരിയാനയിൽ പിടിയിലായി. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ അർഷാദ് അലി (അജ്ജു – 33) ആണ് ഗുരുഗ്രാമിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായിരുന്ന അർഷാദ് അലിയിൽ നിന്നും 814 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

 

ഇയാളിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. നേരത്തെ സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച പ്രതി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല.

Share news