KOYILANDY DIARY.COM

The Perfect News Portal

ജവാൻ ചേത്തനാരി ബൈജുവിനെ അനുസ്മരിച്ചു

.
കൊയിലാണ്ടി: ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാ മത് അനുസ്മരണ ദിനം ആചരിച്ചു. മേലൂരിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണം കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉന്നത വിജയികളായ ഇവാജിത്ത്, ജൻവി, ആഗ്നേവ് എന്നീ വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങി.
ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം ഗോപി ചെറുവാട്ട്, പഞ്ചായത്തംഗം അരുൺ കട്ടയാട്ട്, കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ കേശവദാസ്, മുരളി തോറോത്ത്, അജയൻ വള്ളിക്കാട്ടിൽ, കൂമുള്ളി കരുണാകരൻ, ജെസിഐ ഭാരവാഹി ജസ്ന, ശ്രീസുതൻ, ഇ.എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!