KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ എൽ.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി

.

പയ്യോളി: യു.ഡി.എഫ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് നൽകേണ്ട ഫണ്ടുകൾ വെട്ടിച്ചുരുക്കി വികസന മുരടിപ്പ് സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പയ്യോളി മുനിസിപ്പാലിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

ടി. ചന്തു മാസ്റ്റർ (സി.പി.എം) അഡ്വ. സുനിൽ മോഹൻ (സി.പി.ഐ), മൂഴിക്കൽ ചന്ദ്രൻ (എൻ.സി.പി) കെ.കെ.ബാബു (കോൺ.എസ്) കൊളാവിപ്പാലം രാജൻ (ആർ.ജെ.ഡി ) എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് മുനിപ്പാലിറ്റി കൺവീനർ സ്വാഗതവും എൻ. സി മുസ്തഫ നന്ദിയും പറഞ്ഞു. പയ്യോളി ഏരിയാ കമ്മിറ്റി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം. കെ. മനോജൻ, പി.ടി.രാഘവൻ, കെ.ടി. ലിഖേഷ്, എ.വി. ബാലകൃഷ്ണൻ, റസിയ ഫൈസൽ, വടക്കയിൽ രാജൻ, എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!