KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് കണ്ണങ്കടവ് വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു

.

കൊയിലാണ്ടി: കാപ്പാട് കനത്ത മഴയിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ നൗഷാദ് (2) ആണ് മരിച്ചത്. ശനിയാഴ്ച പകൽ 12 ഓടെയായിരുന്നു അപകടം. റോഡിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമു റ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീഴു കയായിരുന്നു.

ഉടൻ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെന്റിലേറ്ററിലിരിക്കെ രാത്രി 10ഓടെയാണ് മരിച്ചത്. ഉമ്മ: ഷംനത്ത്. സഹോദരങ്ങൾ: മിൻഹാദ് (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), മെഹറിൻ (കാപ്പാട് അലിഫ് സ്കൂൾ). മൃതദേഹം ഞായർ രാവിലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Share news
error: Content is protected !!