നടുവത്തൂർ കണ്ടംചാലിൽ മീത്തൽ പത്മനാഭൻ (78) നിര്യാതനായി
കൊയിലാണ്ടി: നടുവത്തൂർ ആദ്യകാല നാടക പ്രവർത്തകൻ കണ്ടംചാലിൽ മീത്തൽ പത്മനാഭൻ (78) (ടൈലർ പപ്പേട്ടൻ) നിര്യാതനായി. സി. എൽ ജോസിൻ്റെയും, മരട് രഘുനാഥിൻ്റെയും നിരവധി നാടകങ്ങളിൽ വിഭിന്ന വേഷങ്ങളണിഞ്ഞ ഇദ്ദേഹം അക്കാലത്തെ പ്രമുഖ നാടക പ്രവർത്തകൻ എ.കെ. മണി നായരുടെയും ഗംഗൻ നടുവത്തുരിൻ്റെയും കീഴിൽ ഒരുക്കിയ നിരവധി നാടകങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജാനു. മക്കൾ: സുധീർ, ജിതേഷ്, ജിധിഷ.
മരുമക്കൾ: വിധു, വൈശാഖി, സിനൂപ്



