ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധം; 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം
.
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ പ്രതിഷേധത്തിൽ 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. വധശ്രമ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ജാമ്യം അനുവദിച്ചത്.




