KOYILANDY DIARY

The Perfect News Portal

അവധികാല അധ്യാപക പരിശീലനം

കൊയിലാണ്ടി : അവധികാല അധ്യാപക പരിശീലനത്തിന് തുടക്കമായി. പന്തലായനി ബി ആർ സി യുടെ പരിധിയിൽ വരുന്ന 78 വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. L P, ഹൈസ്കൂകൂൾ (കെമിസ്ട്രി, മലയാളം, Work Education) എന്നിവ കൊയിലാണ്ടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും. UP   കൊയിലാണ്ടി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്.
കൊയിലാണ്ടി MLA  കാനത്തിൽ ജമീല അധ്യാപക പരിശീലനം ഉദ്ഘാടനം നിർവഹിച്ചു.  DPO യമുന അധ്യക്ഷത വഹിച്ചു. മേലടി  AEO വിനോദ്, HM ഫോറം കോൺവീനർ എന്നിവർ സംസാരിച്ചു. പന്തലായനി BPC ഉണ്ണികൃഷ്ണൻ സ്വാഗതവും റിയാസ് മാസ്റ്റർ നന്ദിയും അറിയിച്ചു. വിവിധ വിഷയങ്ങളിൽ  ജില്ലാതലത്തിൽ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരുടെ ആഭിമുഖ്യത്തിലാണ് അധ്യാപക ശാക്തീകരണം നടക്കുന്നത്.
Advertisements