KOYILANDY DIARY

The Perfect News Portal

തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കോഴിക്കോട്: വെള്ളിയാഴ്‌ച തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില 39 °C വരെ (സാധാരണത്തേക്കാൾ 3°C  മുതൽ 4°C വരെ  കൂടുതൽ) ഉയരാൻ സാധ്യതയുണ്ട്‌. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണത്തേക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.