KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്‌; മഞ്ഞ അലർട്ട്

തിരുവനന്തപുരം: ഇന്നും നാളെയും (22 & 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം,  കോഴിക്കോട് ജില്ലകളിൽ 37 °C  വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഏപ്രിൽ 22, 23 തീയതികളിൽ (മഞ്ഞ അലർട്ട് ), മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.