KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ നിന്ന് ജൂണ്‍ 7ന് ഹജ്ജ് സര്‍വീസ് ആരംഭിക്കും

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21നും. കേരളത്തില്‍ നിന്ന് ജൂണ്‍ 7നും സര്‍വീസ് ആരംഭിക്കും. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജൂണ്‍ അവസാനവാരം നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകര്‍ മെയ് 21-ന് സൗദിയില്‍ എത്തിത്തുടങ്ങും. ജൂണ്‍ 22-ഓടെ പൂര്‍ത്തിയാകുന്ന രീതിയിലാണ് ഹജ്ജ് വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കര്‍മങ്ങള്‍ അവസാനിച്ച് ജൂലൈ രണ്ടിന് തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകളുടെ ഒന്നാം ഘട്ടം മെയ് 21-നു ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ രണ്ടാം ഘട്ടത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Advertisements

ജൂണ്‍ 7 മുതല്‍ 22 വരെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവലങ്ങളില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തു. ജൂലൈ 13 മുതലായിരിക്കും ഇവരുടെ മടക്കയാത്ര. ഹജ്ജ് സര്‍വീസിനുള്ള ടെണ്ടര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ക്ഷണിച്ചു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,38,761 തീര്‍ഥാടകര്‍ക്കാണ് സര്‍വീസ് നടത്തേണ്ടത്.

Advertisements

കേരളത്തില്‍ നിന്നും 13,300-ഓളം തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ കരിപ്പൂരില്‍ നിന്നു മാത്രം 8300-ഓളം തീര്‍ഥാടകരുണ്ട്. കേരളത്തില്‍ നിന്നും ഇതുവരെ 19,025 പേര്‍ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ട്. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.