തലമുടി തിന്നുന്ന രോഗം; പത്ത് വയസ്സുകാരിയുടെ വയറ്റില്‍നിന്ന 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട് പുറത്തെടുത്തു
മുംബൈ: പത്ത് വയസ്സുകാരിയുടെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട്. സ്വന്തം തലമുടി കഴിക്കുന്ന അപൂര്‍വ രോഗമായ റാപുന്‍സല്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ പുറത്തെടുക്കാന്‍ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പശ്ചിമ മേഖലയിലെ വസായില്‍ താമസിക്കുന്ന കുട്ടിയുടെ വയറ്റില്‍നിന്നാണ് മുടിക്കെട്ട് പുറത്തെടുത്തത്. കഠിനമായ വയറുവേദന, അസ്വസ്ഥത, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടി ചികിത്സതേടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുടിക്കെട്ട് കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടി സുഖമായിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ ചികിത്സ നല്‍കുന്നെണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.