KOYILANDY DIARY.COM

The Perfect News Portal

ആവർത്തിച്ചുള്ള തലവേദന ഗുരുതര രോഗങ്ങളുടെ ലക്ഷണമാണോ? വിദഗ്ധർ പറയുന്നത് കേൾക്കാം..

.

ആവർത്തിച്ചുള്ള തലവേദന പലരെയും പരിഭ്രാന്തിയിൽ ആക്കാറുണ്ട്. ബ്രെയിൻ ട്യൂമർ പോലെയുള്ള പല ഗുരുതരരോഗങ്ങളുടെയും ലക്ഷണമാണോ ഇതെന്നാണ് പലരും ആശങ്കയിലാവാൻ കാരണം. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന എല്ലാ തലവേദനയും ഗുരുതര രോഗങ്ങളുടെ ലക്ഷണമല്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആവർത്തിച്ചുണ്ടാകുന്ന ചില തലവേദനകൾ മൈഗ്രയ്‌നിന്റെയോ സമ്മർദ്ദം മൂലം ഉണ്ടാകുന്നതോ ആകാം.

 

ഇത്തരം തലവേദനകൾ പലപ്പോഴും ജോലിയെയും ദൈനംദിന ജീവിതത്തെയും ആളുകളുടെ ജീവിത നിലവാരത്തെ വരെ സാരമായി ബാധിക്കും. തുടർച്ചയായി തലവേദനയുണ്ടാകുമ്പോൾ എംആർഐ എടുക്കുന്നതാണ് ആദ്യപടിയെന്നാണ് പലരും കരുതുന്നത്. എന്നാൽ, എല്ലാ തലവേദനക്കും ഇത് ആവശ്യമില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മുഴകൾ, അണുബാധകൾ, വീക്കം, രക്തസ്രാവം അല്ലെങ്കിൽ ചില രക്തക്കുഴലുകളുടെ തകരാറുകൾ തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാനാണ് സാധാരണ എംആർഐ സഹായിക്കാറ്.

Advertisements
എന്നാൽ ശരീരം നൽകുന്ന ചില മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്. ആ സമയത്ത് എംആർഐ നിർബന്ധമായും എടുക്കണം. അസാധാരണമായി പെട്ടെന്നുണ്ടാകുന്ന തലവേദന, തലവേദനയുടെ തീവ്രത പെട്ടെന്ന് കൂടുന്നത്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ബലഹീനത അനുഭവപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, 50 വയസിന് ശേഷം പുതുതായി തലവേദന അനുഭവപ്പെടുക, കാഴ്ചക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഈ സമയത്ത് എംആർഐ എടുക്കണം.

 

Share news
error: Content is protected !!