മാനവികതയുടെ മാമാങ്കത്തെ വരവേറ്റ് പെരുവട്ടൂർ എൽ.പി സ്കൂളിലെ കാൽപ്പന്തുകളിക്കാർ
.
കൊയിലാണ്ടി: ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിലമരുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ബ്രസീലിന്റേയും ജർമ്മനിയുടേയും അർജന്റീനയുടേയും മെക്സിക്കോയുടേയും ജഴ്സിയണിഞ്ഞ് പതാകയേന്തി പെരുവട്ടൂർ എൽ.പിയിലെ കുട്ടി കളിക്കാരും ഒപ്പം ചേർന്നു. രക്ഷിതാക്കളും അധ്യാപകരും ഫുട്ബോൾ പ്രേമികളും നേതൃത്വം നൽകി. ലോക ഭൂപടത്തിൽ ടീമിനെ അടയാളപ്പെടുത്തിയും കളിക്കാരുടെ ചിത്രങ്ങൾ, വാർത്തകൾ ശേഖരിച്ചും ഇനിയുള്ള ദിവസങ്ങൾ ഫുട്ബോളിൽ പങ്ക് ചേരും.

ബാന്റ് സെറ്റും ആർപ്പുവിളിയുമായി പെരുവട്ടൂരിലെ ഇടവഴികളും റോഡും താണ്ടി കൂട്ടയോട്ടം നടത്തി. കൂട്ടയോട്ടത്തിന് നൗഷാദ് മാസ്റ്റർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ രാജഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ഷിജു ടി പി, എംപിടിഎ ചെയർ പേഴ്സൺ ഷബാന, അധ്യാപകരായ ഉഷശ്രീ, നിഷിത, ബിൻസി ബാലൻ, അതുല്യ, കൃഷ്ണ ജയരാജ്, സിദ്ധാർത്ഥ് എന്നിവർ പങ്കെടുത്തു.



