ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
.
ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു, എസ്എസ്എൽസി, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില അധ്യക്ഷ്യത വഹിച്ചു. വാർഡ് മെമ്പർ അനസ് അണ്യാട്ട്, പിടിഎ പ്രസിഡണ്ട് . അബ്ദുൾ കരീം, പ്രധാന അധ്യാപിക ടി. ഒ സജിത, ഡെപ്യൂട്ടി എച്ച്. എം. ടി. സതീഷ് ബാബു എന്നിവർ സംസാരിച്ചു.

ചടങ്ങിൻ്റെ ഭാഗമായി സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്‌സിൻ്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഏറ്റവും കൂടുതൽ മാർക്ക് നേടിയ നിവേദ്യക്ക് ചടങ്ങിൽ വെച്ച് കൈമാറി. എൻ. എസ്എസ് യൂണിറ്റ് വിദ്യാലയത്തിലേക്ക് നൽകുന്ന ഫസ്റ്റ് എയിഡ് കിറ്റ് ചടങ്ങിൽ വെച്ച് എംഎൽഎ പ്രിൻസിപ്പലിന് കൈമാറി. പ്രിൻസിപ്പൽ പി ശ്യാമള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.എസ്. രജീഷ് നന്ദിയും പറഞ്ഞു.



