KOYILANDY DIARY.COM

The Perfect News Portal

തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ; തിരച്ചില്‍ തുടരുന്നു

തൃശൂര്‍: തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Share news
error: Content is protected !!