ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച സെപ്റ്റംബർ 17ന്
.
കോഴിക്കോട്: ഗവ. ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ എസ് ഐ യു സി എൻ (SIUC N) വിഭാഗം അല്ലെങ്കിൽ അവർ ഹാജരില്ലാത്ത പക്ഷം ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 17ന് രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിയവും, അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
.

.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ കൂടി കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0495 2377016



