പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിത സേനാഗങ്ങളെ ആദരിച്ചു
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിത സേനാഗംങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ യൂണിറ്റ് പ്രസിഡണ്ട് റജീന സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ ശേഖരണത്തിലൂടെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കാവലാളായി പ്രവർത്തിക്കുന്ന ഹരിത സേനയിലെ സഹോദരിമാർ ആദരിക്കപ്പെടേണ്ടതാണെന്ന സന്ദേശം നൽകുക എന്ന ലക്ഷ്യo വെച്ച് കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ചെങ്ങോട്ടുകാവ് പഞ്ചായത്ത് KSSPU യുണിറ്റ് വേറിട്ട പരിപാടിയിലൂടെ ശ്രദ്ധേയമായി.

സ്റ്റാഫ് കമ്മറ്റി ചെയർന്മാരായ അഡ്വ. പി. പി. ലത്തീഫ്, ശ്രീജ ടീച്ചർ കെ, പഞ്ചായത്ത് സെക്രട്ടറി സജീവൻ, ശശികുമാർ, KSSPU സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ, ജില്ല കമ്മറ്റി അംഗം കെ. ഗീതാനന്ദൻ, ബ്ലോക്ക് ഭാരവാഹികളായ പി.കെ. ബാലകൃഷ്ണൻ കിടാവ്, ടി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഹരിത സേനാടീം അംഗം രജന മറുമൊഴി നൽകി. യൂണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.എം. സജിനി നന്ദിയും പറഞ്ഞു.



