KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവന് 75240 രൂപയായി

ചിങ്ങത്തിലെ വിവാഹ പാര്‍ട്ടികളേയും ഓണക്കാലത്ത് പൊന്ന് വാങ്ങാനിരിക്കുന്നവരേയും നിരാശപ്പെടുത്തി സ്വര്‍ണവില കുതിച്ചുയര്‍ന്നു. ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിവരം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. 

 

Share news
error: Content is protected !!