KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; 2040 രൂപ കുറഞ്ഞ് പവന് 1,13,400 രൂപയായി

.

പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണിയിൽ ആശങ്കകൾ സൃഷ്ടിക്കുമ്പോഴും ഇങ്ങു കേരളത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്. ഇന്നലെ വൈകുന്നേരം 1,15,440 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 2040 രൂപ താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 1,13,400 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 255 രൂപ കുറഞ്ഞ് 14,175 രൂപയായി.

 

പ്രതീക്ഷിച്ചതു പോലെ തന്നെ അമേരിക്കൻ ഫെഡറൽ റിസേർവ് തങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്താതെ ഇരുന്നതോടെയാണ് സ്വർണ്ണവില താഴ്ന്നത്. ഇതോടെ ആഗോളതലത്തിൽ തന്നെ സ്വർണ്ണവില ഔൺസിന് 5000 ഡോളർ എന്ന മാന്ത്രിക സംഖ്യയ്ക്കും താഴെ പതിച്ചു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ആരംഭിച്ച സമയത്ത് യുദ്ധം തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ തിരിച്ചാണ് ഇപ്പോൾ സംഭവിക്കുന്നത്. വിലയിൽ കുറവ് സംഭവിച്ചാലും പണിക്കൂലി ഉൾപ്പെടെ ആകുമ്പോൾ വില ഇനിയും കൂടും. 

Share news
error: Content is protected !!