KOYILANDY DIARY.COM

The Perfect News Portal

‘അഭിരാമിയുടെ പ്രണയങ്ങൾ‌’ ഷൂട്ടിംഗ് പൂർത്തിയായി

.
കൊയിലാണ്ടി: എച്ച് ആന്റ് എം എന്റർടൈൻമെന്റ്സ് ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല രചനയും സംവിധാനവും നിർവഹിച്ച ‘അഭിരാമിയുടെ പ്രണയങ്ങൾ ’ എന്ന ആന്തോളജി മൂവി വയനാട്, കോഴിക്കോട്, കൊയിലാണ്ടി ഭാഗങ്ങളിലായി പൂർത്തിയായി. വിവാഹിതയായ അഭിരാമിയുടെ പത്ത് വർഷങ്ങളാണ്  സിനിമയുടെ ഇതിവൃത്തം. 
അഭിരാമിയായി സംഗീത ബൈജു മുഖ്യവേഷം ചെയ്യുന്ന ചിത്രത്തിൽ അലൻസിയർ, മല്ലിക സുകുമാരൻ, ജിയോ ബേബി, വിനു മോഹൻ, ഷഹീൻ സിദ്ധിക്ക്, സന്തോഷ്‌ കീഴാറ്റൂർ, ദേവരാജ് ദേവ്, സി ടി കബീർ, പ്രദീപ്‌ ബാലൻ, ആസാദ്‌ കണ്ണാടിക്കൽ, റോഷൻ അലി, ഉണ്ണി പ്ലാവിലായ, കബനി, പ്രബിജ ബൈജു, ലക്ഷ്മി ബാലമുരളി, ഉത്തര അനീഷ്, പാർവ്വണ ഉണ്ണികൃഷ്ണൻ എന്നിവർ കഥാപാത്രങ്ങളാണ്. കൊയിലാണ്ടിയിലെ ചലച്ചിത്ര സംഘടനയായ ക്യു എഫ് എഫ് കെ യിലെ കലാകാരന്മാരും ഈ ചിത്രത്തിന്റെ ഭാഗമാണ്. 
എം പി യും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയുടെ മകൻ ഭരത് സുനിലിന്റെ അരങ്ങേറ്റ ചിത്രവും, കന്നഡ ചലച്ചിത്ര നിർമ്മാതാവും നടനുമായ രഞ്ജു ലാലിന്റെ ആദ്യ മലയാള ചിത്രവുമാണ് ‘അഭിരാമിയുടെ പ്രണയങ്ങൾ.’
കൈതപ്രത്തിന്റെ വരികൾക്ക്  സായി ബാലൻ സംഗീതം നൽകുന്നു. 
ആലാപനം കീർത്തന ശബരീഷ്. ക്യാമറ ചന്തു മേപ്പയ്യൂർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രെജിൽ കെയ്സി, അസോസിയേറ്റ്  ഡയറക്ടർ ലെനിൻ ഗോപിനാഥ്‌, ഷമിൽ രാജ്, ജനു നന്തി ബസാർ, കോസ്‌റ്റും സുകേഷ് താനൂർ, മേക്കപ്പ് ചാരുത് ചന്ദ്രൻ, ആർട്ട്‌ ബിജു സീനിയ, സ്റ്റിൽ കിഷോർ മാധവൻ, പോസ്റ്റർ ഡിസൈൻ ദിനേഷ് യൂ എം, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, പ്രൊഡക്ഷൻ മാനേജർ ഉണ്ണി പ്ലാവിലായ, പി ആർ ഒ ഹരി ക്ലാപ്സ് എന്നിവരുമാണ്.
Share news
error: Content is protected !!