സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,05,840 രൂപ
.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവന് 1,05,840 രൂപയായി. ഇത് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. വില താഴോട്ടേക്ക് കൂപ്പുകുത്തുന്ന ട്രെന്റാണ് നിലവിൽ തുടരുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 13,230 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 1,05,840 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ വരുമ്പോൾ വില ഇതിലും കൂടും.




