KOYILANDY DIARY

The Perfect News Portal

റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. പവന് 45,320 രൂപ

റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. പവന് 45,320 രൂപ. 24 മണിക്കൂറിനിടെ സ്വര്‍ണവില ഗ്രാമിന് 55 രൂപ വര്‍ദ്ധിച്ച് 5665 രൂപയും പവന് 45,320 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയ്ക്കാണ് വില്‍പന നടന്നിരുന്നത്. ബുധനാഴ്ച സ്വര്‍ണവില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തിയിരുന്നു.

എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ കുറഞ്ഞ ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 5610 രൂപയിലേക്കെത്തിയത്. ഇതിന് മുന്‍പുള്ള രണ്ട് ദിവസത്തെ വര്‍ദ്ധനവ് കണക്കിലെടുത്താല്‍ സ്വര്‍ണ വിലയില്‍ പവന് ഒറ്റയടിയ്ക്ക് 640 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.