സ്വർണവില വീണ്ടും കൂടി: പവന് 1,05,760 രൂപ
.
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. 560 രൂപ വർധിച്ച് പവന് 1,05,760 രൂപയിൽ എത്തി നിൽക്കുകയാണ് ഇന്ന്. ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയാണ്. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും മാറ്റമുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ജൂലൈ 1 ന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാൻ തന്നെയാണ് സാധ്യത.




