സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
.
കോഴിക്കോട് നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള പട്ടികജാതി/പട്ടിക ഗോത്രവര്‍ഗക്കാര്‍ക്കായുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും സഹിതം സെപ്റ്റംബര്‍ 19നകം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376179.



