KOYILANDY DIARY

The Perfect News Portal

പ്ലാസ്റ്റിക് മാലിന്യത്തിനുള്ളിൽ സ്വർണ്ണാഭരണം: ഉടമയ്ക്ക് തിരികെ ഹരിത കർമ്മ സേനാംഗംങ്ങൾ

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യത്തിനുള്ളിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. അരീക്കൽ ലതികയുടേതായിരുന്നു നഷ്ടമായ സ്വർണ്ണാഭരണം. കൊയിലാണ്ടി നഗരസഭയിലെ ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗംങ്ങൾ ലതികയുടെ വീട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലത്തിട്ട് വേർതിരിക്കുന്നതിനിടയിലാണ് സ്വർണാഭരണം ലഭിച്ചത്. സേനാംഗങ്ങളായ പി ഗീത, മിനി, ബീന, ഷൈജ എന്നിവർക്കാണ് സ്വർണ്ണാഭരണം ലഭിച്ചത്.