GMVHSS ൽ യു.എ.ഖാദർ ആർട് ഗാലറി

കൊയിലാണ്ടി: ഗവ. മാപ്പിള വി എച്ച്.എസ്.എസ്.ൽ ഒരുക്കിയ യു.എ.ഖാദർ ആർട് ഗാലറി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. യു. എ.ഖാദർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മാപ്പിള സ്കൂളിൽ അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായ് നടത്തിയ സംസ്ഥാന തല ചിത്രരചനാ ക്യാമ്പിൽ നടത്തിയ ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശനത്തിനുള്ളത്. 35ൽ പരം ചിത്രങ്ങൾ പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്.ചടങ്ങിൽ പോൾ കല്ലാനോട് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥിര സമിതി നജില പറവക്കൊടി സ്വാഗതം പറഞ്ഞു. ആർട് ഗാലറി കോർഡിനേറ്റർ ഷാജി കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എ.അസീസ് (പി.ടി.എ.പ്രസിഡണ്ട്) വി.പി ഇബ്രാഹിം കുട്ടി (കൗൺസിലർ), രാഗം മുഹമ്മദലി (സ്വാഗത സംഘം ചെയർമാൻ) എം.ബഷീർ (എസ്.എസ്.ജി കൺവീനർ) എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. ചന്ദ്രമതി നന്ദി പറഞ്ഞു.


