KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി: എസ്എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ച് തകർത്തു

കൊയിലാണ്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ വിദ്യർത്ഥിനിയോട് അപമര്യാതയായി പെരുമാറിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ച് തകർത്തു. സംഭവത്തിൽ ഡോക്ടേഴ്സ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറായ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ഇന്നലെയാണ് പ്ലസ് വൺ വിദ്യാർത്ഥിയോട് ഫീസ് അടക്കാൻ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെടുകയും ഓഫീസിലെത്തിയപ്പോൾ മോശമായ വാക്കുകൾ ഉപയോഗിച്ച് കടന്ന് പിടിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് വിദ്യാർത്ഥിനി പിന്നീട് പോലീസിൽ പരാതിപ്പെട്ടു.

കൊയിലാണ്ടി കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് അപമാനമേൽക്കേണ്ടിവന്നത്. സംഭവം നടന്ന ഉടനെ എസ്.എഫ്ഐ. പ്രവർത്തകരെ വിദ്യാർത്ഥിനി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോളജിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധിക്കുകയും  ഉന്തിലും തള്ളിലും കോളജിൻ്റെ ഗ്ലാസ്സ്, ഫർണ്ണിച്ചർ, കമ്പ്യൂട്ടർ എന്നിവ തകർക്കപ്പെട്ടു.

അക്രമത്തിൽ അധ്യാപകനായ ബാബുരാജിന് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ പിന്നീട് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ കൊയിലാണ്ടി പോലീസ് പോക്സോ വകുപ്പുകൾ ചേർത്ത് കോസെടുത്തിരിക്കുകയാണ്. കോളജ് അക്രമിച്ചതിൻ്റെ പേരിൽ എസ്.എഫ്.ഐ പ്രർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Advertisements