KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരിയിൽ തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

.
ഉള്ളിയേരി: തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഉള്ളിയേരി മുണ്ടൊത്ത് പള്ളിക്ക് സമീപമുള്ള നാറാത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ തട്ടുകടയുടെ അടുക്കളയിലുള്ള ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് വാൽവ് ആളിക്കത്തുകയായിരുന്നു.
അഗ്നിരക്ഷാസേന തട്ടുകടയുടെ പൂട്ട് തകർക്കുകയും ഉള്ളിൽ കയറി സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കുകയും കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജി ഐ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്‌ ബി, ജിനീഷ് കുമാർ, ബിനീഷ് കെ, അനൂപ് എൻ പി, ഹോംഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news
error: Content is protected !!