കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ശുചിത്വ ഉത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (എസ്എസ്ജി) നഗരസഭയുമായി ചേർന്ന് ശുചിത്വ ഉത്സവം സംഘടിപ്പിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയായി നിലനിർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആരോഗ്യവും പഠന നിലവാരവും ഉറപ്പാക്കാൻ ശുചിത്വമുള്ള സ്കൂൾ പരിസരം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്എസ്ജി ചെയർമാൻ സി. ജയരാജ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, ആർ. രഞ്ജു (എച്ച്എം ഇൻചാർജ്), നവീന എം. (സ്റ്റാഫ് സെക്രട്ടറി), എൻ.പി. രവീന്ദ്രൻ, ജയരാജ് പണിക്കർ, ശ്രീലാൽ പെരുവട്ടൂർ, ഗീതാ സി. (തൊഴിലുറപ്പ് മേറ്റ്) എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരം ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും തൊഴിലുറപ്പ് പ്രവർത്തകരും ചേർന്ന് നേതൃത്വം നൽകി. എസ്എസ്ജി കൺവീനർ എം.ജി. ബൽരാജ് സ്വാഗതം പറഞ്ഞു.



