ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരവേദന; അത് സന്ധി വേദനയാണോ പേശിവേദനയാണോ? എങ്ങനെ അറിയാം
.
ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള വേദന അനുഭവിച്ചിട്ടില്ലാത്തവരുണ്ടാവില്ല. കഴുത്ത് വേദന, പടികയറിയ ശേഷം കാലുകളിലുണ്ടാകുന്ന വേദന, ഏതെങ്കിലും ഭാഗത്ത് കുത്തുന്നതുപോലുള്ള വേദന. അങ്ങനെ പലതരം വേദനകള്‍. എന്നാല്‍ ഈ വേദനകള്‍ എന്ത് തരത്തിലുള്ളവയാണെന്നുള്ളത് പലര്‍ക്കും അറിയില്ല. സാധാരണയായി രണ്ട് തരത്തിലുള്ള വേദനയാണ് അനുഭവപ്പെടാറുളളത്. സന്ധിവേദനയും പേശി വേദനയും. ഇവ വേദനയുടെ രണ്ട് രൂപങ്ങളാണ്. തികച്ചും വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ടാണ് ഇവ രണ്ടും ഉണ്ടാകുന്നത്.

ശാരീരിക അദ്ധ്വാനം, ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍, മോശം പോസ്ചര്‍, ഭാരം ഉയര്‍ത്തല്‍, പരിക്കുകള്‍, അല്ലെങ്കില്‍ ദീര്‍ഘനേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക, ലാപ്‌ടോപ്പിന് മുന്നില്‍ കുനിഞ്ഞിരിക്കുക, സമ്മര്‍ദ്ദം. ഇങ്ങനെയൊക്കെയുള്ള സന്ദര്‍ഭങ്ങളിലാണ് പേശി വേദന സാധാരണയായി ഉണ്ടാകുന്നത്. മറ്റ് വേദനകളില്‍ നിന്ന് വ്യത്യസ്തമായി പേശിവേദന ഒരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നു. ശരീരത്തിന്റെ ആ ഭാഗം ചലിപ്പിക്കുമ്പോഴോ അമര്‍ത്തുമ്പോഴോ വേദന കൂടുതല്‍ തോന്നുകയും ചെയ്യും.

വിശ്രമം, ജലാംശം ശരീരത്തില്‍ ചെല്ലുക, മൃദുവായ ചലനങ്ങള്‍ എന്നിവയിലൂടെയെല്ലാം പേശിവേദന കുറയുന്നു. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ത്രൈറ്റിസ് ആന്‍ഡ് മസകുലോസ്‌കെലെറ്റല്‍ ആന്‍ഡ് സ്‌കിന്‍ ഡിസീസ് നടത്തിയ ഗവേഷണങ്ങള്‍ എടുത്തുകാണിക്കുന്നത് ലോകമെമ്പാടും ആളുകള്‍ക്കുണ്ടാകുന്ന വേദനകളില്‍ ഒന്നാണ് മസ്‌കുലോസ്‌കെലെറ്റല്‍ അവസ്ഥകള്‍ എന്നാണ്. ഇത് പേശികള്‍, അസ്ഥികള്‍, സന്ധികള്‍, ബന്ധപ്പെട്ട കലകള്‍ എന്നിവയെ എല്ലാം ബാധിക്കുന്നു.

നാഡി വേദന അഥവാ ന്യൂറോപ്പതിക് വേദന തികച്ചും വ്യത്യസ്തമാണ്. പേശികളില്‍നിന്ന് ഉണ്ടാകുന്നതിന് പകരം നാഡികള്‍ സ്വയം പ്രകോപിതമാകുമ്പോഴോ ഞരമ്പുകള്‍ ഞെരുങ്ങുമ്പോഴോ കേടുവരുമ്പോഴോ രോഗബാധിതരാകുമ്പോഴോ ഇത് സംഭവിക്കുന്നു. അതുകൊണ്ടാണ് നാഡി വേദന പലപ്പോഴും അസാധാരണമായി തോന്നുന്നത്.
നാഡി ഞരമ്പുകളുടെ പ്രകോപനം, ഞെരുക്കം അല്ലെങ്കില്‍ പരിക്ക് മൂലമുണ്ടാകുന്ന ഒരുതരം വേദനയാണ് നാഡി വേദന. ഹെര്‍ണിയേറ്റഡ് ഡിസ്‌ക്, പ്രമേഹം, സയാറ്റിക്ക അല്ലെങ്കില്‍ നാഡീ പരിക്കുകള്‍ തുടങ്ങിയ അവസ്ഥകളുമായി ഈ തരത്തിലുള്ള വേദന ബന്ധപ്പെട്ടിരിക്കുന്നു.
പേശി വേദനകളില്‍നിന്ന് വ്യത്യസ്തമായി ഞരമ്പുകളിലെ വേദന പലപ്പോഴും പൊളളല്‍, കുത്തല്‍, മരവിപ്പ്, ഷോക്ക് ഏല്‍ക്കുന്നതുപോലുള്ള വേദന, അല്ലെങ്കില്‍ വേദനയുള്ള ഭാഗത്ത് സംവേദനക്ഷമത നഷ്ടപ്പെടല്‍ എന്നിങ്ങനെയൊക്കെ അനുഭവപ്പെടാം. വേദന ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നാഡീ റൂട്ടുകളിലൂടെ പടരാം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് സ്ട്രാക്ക് പഠനങ്ങള്‍ പറയുന്നത്, നാഡീവ്യവസ്ഥയ്ക്കുള്ളിലെ കേടുപാടുകള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനമില്ലായ്മ മൂലമാണ് ന്യൂറോപ്പതിക് വേദന ഉണ്ടാകുന്നതെന്നാണ്. ഇവയ്ക്ക് സാധാരണ വേദന പരിഹാര നടപടികള്‍ക്കപ്പുറം മറ്റ് ചികിത്സകള്‍ കൂടി ആവശ്യമാണ്.
എല്ലാ വേദനയും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നാണ് സാധാരണയായി ആളുകള്‍ കരുതുന്നത്. എന്നാല്‍ വേദനയുടെ ഉറവിടമാണ് ചികിത്സയെ നിര്‍ണയിക്കുന്നത് എന്നതാണ് വാസ്തവം. വിശ്രമം, ഫിസിയോതെറാപ്പി, ശരീര ചലനങ്ങളിലെ വ്യത്യാസം, Anti-inflammatory measures എന്നിവയിലൂടെ പേശിവേദന മെച്ചപ്പെട്ടേക്കാം. എന്നാല്‍ നാഡികളുമായി ബന്ധപ്പെട്ട വേദനയ്ക്ക് ഇമേജിംഗ് പഠനങ്ങളും മരുന്നുകളും ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കാം.
ഇക്കാര്യങ്ങള്‍ ഒരിക്കലും അവഗണിക്കരുത്
നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം വേദനകൂടി ഉണ്ടാകുമ്പോള്‍ അത് ആശങ്കാജനകമായ കാര്യമാണ്. നിരന്തരമായ മരവിപ്പ്, ബലഹീനത, നടക്കാന്‍ ബുദ്ധിമുട്ട്, മൂത്രാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ചെറിയ കാര്യങ്ങളായി തള്ളിക്കളയരുത്. അതുപോലെ ഡിസ്‌കുകളിലെ വലിച്ചില്‍, സ്പൈനല്‍ കനാല്‍ സ്റ്റെനോസിസ്, നാഡിറൂട്ട് കംപ്രഷന്‍, ചിലതരം സുഷുമ്നനാഡി തകരാറുകള്‍ ഇവ ചികിത്സിച്ചില്ലെങ്കില്‍ നാഡികള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകും. നേരത്തെയുള്ള രോഗനിര്‍ണയം സ്ഥിരമായ കേടുപാടുകള്‍ തടയാനും രോഗം മെച്ചപ്പെടുത്താനും സഹായിക്കും.



