KOYILANDY DIARY.COM

The Perfect News Portal

ശ്രീ ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തുലാം മാസ വാവുബലി നവംബർ 9-ന്

.
മൂടാടി: കർക്കടക വാവ് കഴിഞ്ഞാൽ പിതൃതർപ്പണത്തിന് ഏറെ പ്രാധാന്യമുള്ള തുലാം മാസത്തിലെ അമാവാസി ബലിതർപ്പണം നവംബർ 9 തിങ്കളാഴ്ച പുലർച്ചെ നാല് മണി മുതൽ ക്ഷേത്രത്തിലെ ബലിതർപ്പണ സ്ഥാനത്ത് നടക്കും. കർക്കടക വാവിന് ബലിതർപ്പണം നടത്താൻ കഴിയാത്തവർക്ക് തുലാം വാവിന് തർപ്പണം നടത്തുന്നത് ഏറെ പുണ്യകരമായാണ് കരുതപ്പെടുന്നത്. ചടങ്ങുകൾക്കായി ക്ഷേത്രത്തിലെ ബലിത്തറയിലും തർപ്പണ സ്ഥാനങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
തർപ്പണത്തിന് ആവശ്യമായ പൂജാസാധനങ്ങൾ ക്ഷേത്രത്തിലെ പ്രത്യേക കൗണ്ടറുകളിൽ നിന്ന് ലഭ്യമാകും. തിലഹോമം, കഠിന പായസം, നെയ് വിളക്ക്, പിതൃപൂജ, ത്രിമധുരം, സായൂജ്യപൂജ എന്നീ വഴിപാടുകൾ ക്ഷേത്ര തിരുമുറ്റത്തെ കൗണ്ടറിൽ നിന്നും രശീതിയാക്കാവുന്നതാണ്. ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ്, കോസ്റ്റ് ഗാർഡ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സേവനവും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ക്ഷേത്രസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ​ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിൽ പ്രഭാതഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ​
Share news