KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

.

മലപ്പുറം: മലപ്പുറം മൈലാടി വെള്ളൂർ റോഡിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്.

 

ലൈനിൽ നിന്നും തീപ്പൊരി പടർന്ന് സമീപത്തെ തെങ്ങിന്റെ ഉണങ്ങിയ ഓലകൾക്ക് തീപിടിക്കുകയും, അവിടെ നിന്നും തീ താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് പടരുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മലപ്പുറം ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. രണ്ട് യൂണിറ്റ് കൊണ്ട് തീ അണക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.

Share news
error: Content is protected !!