KOYILANDY DIARY

The Perfect News Portal

ഫയർ & റസ്ക്യൂ ജില്ലാതല ഫുട്‌ബോൾ മേള തുടങ്ങി

കൊയിലാണ്ടി: കേരള ഫയർ & റെസ്ക്യൂ ജില്ലാ തല ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ. സി. പി, സതീഷ്. പി (സ്റ്റേഷൻ ഓഫീസർ, കോഴിക്കോട്) എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.