KOYILANDY DIARY

The Perfect News Portal

ജപ്തി നടപടികൾ നിർത്തി വെച്ച് കർഷക ആത്മഹത്യകൾ തടയണം

ജപ്തി നടപടികൾ നിർത്തി വെച്ച് കർഷക ആത്മഹത്യകൾ തടയണമെന്നാവശ്യപ്പെട്ടു കൊണ്ടു  കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പ്ലക്കാർഡ് ധരിച്ചു പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കിയാണ് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചത്.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽപെട്ട ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങൾ ബഫർ സോൺ പ്രശ്നത്തിൽ ഉഴലുമ്പോൾ സ്ഥലം വിറ്റുപോലും കടം വീട്ടാൻ കഴിയാത്ത ദുരവസ്ഥ നേരിടുകയാണ്. ജപ്തി ഭീഷണി അവസാനിപ്പിച്ച് കർഷകരെ സഹായിക്കുന്ന നിലപാട് സർക്കാരും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കണം.
Advertisements
പെരുവണ്ണാമൂഴിയിൽ  ടൂറിസത്തിൻ്റെ മറവിൽ ലക്ഷങ്ങൾ ധൂർത്തടിച്ച് ഫെസ്റ്റ് നടത്തുന്നവർ ആ പണം കടക്കെണിയിൽ പെട്ട് ജപ്തി ഭീഷണി നേരിടുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ പാവപ്പെട്ടവരുടെ കടം വീട്ടാൻ നൽകണമെന്നും രാജൻ വർക്കി താലൂക്ക് വികസനസമിതിയിൽ ആവശ്യപ്പെട്ടു.