KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് വികസന സമിത യോഗം ചേർന്നു

കൊയിലാണ്ടി താലൂക്ക് വികസന സമിത യോഗം ചേർന്നു.താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അധ്യക്ഷതവഹിച്ചു. കൊയിലാണ്ടി താലൂക്കിലെ വിവിധ വില്ലേജുകളിൽ അനധികൃതമായി മണ്ണിടിച്ച് തണ്ണീർ തടം, വയൽ നികത്തലുകളെ സംബന്ധിച്ച് പരിശോധിക്കുന്നതിന് റവന്യു വകുപ്പിലെ സ്കോഡിന് പുറമെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകാൻ തീരുമാനിച്ചു.

കൊയിലാണ്ടി ഫിഷറീസ് സബ്ഡിവിഷൻ ഓഫീസ് നിർത്തലാക്കുന്ന നടപടി അവസാനിപ്പിക്കാൻ യോഗത്തിൽ ആവശ്യമുയർന്നു. തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണി, ടൂറിസം പ്രവർത്തികൾ, ഹാർബറിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിന് ഹാർബർ സബ്ഡിവിഷൻ ഓഫീസ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അവാർഡ് ലഭിച്ച കൊയിലാണ്ടി തഹസിൽദാർ സി. പി മണിയെ യോഗത്തിൽ ആദരിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി. ബാബുരാജ്, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടി. പി. ദാമോദരൻ, മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അജിത, ജനപ്രതിനിധികൾ, സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തഹസിൽദാർ സി. പി മണി സ്വാഗതം പറഞ്ഞു.

Advertisements