KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിനു ശേഷം ചങ്ങരം വെള്ളി കമ്മങ്ങാട്ട് കല്യാണി ടീച്ചർ സ്മാരക അങ്കണവാടിയിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ സതീദേവരാജന് യാത്രയയപ്പ് നൽകി. പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷിത.കെ, യൂസഫ് കോറോത്ത് (മുൻവാർഡ് മെമ്പർ ), കെ.രാജീവൻ, എം.കെ.രാമചന്ദ്രൻ, ഇ. അശോകൻ, ഫൈസൽ ചാവട്ട് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വാർഡ് മെമ്പർ കെ.എം. പ്രസീത സ്വാഗതവും, സ്വാഗത സംഘം കൺവീനർ കെ.വത്സകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് അങ്കണവാടി വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഇപ്റ്റ നാട്ടുതുടി കോഴിക്കോട് അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ അരങ്ങേറി.
Advertisements