KOYILANDY DIARY

The Perfect News Portal

ആലിക്കുട്ടി മൗലവിക്ക് മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി

ആലിക്കുട്ടി മൗലവിക്ക് മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി. കല്ലൂർ കൂത്താളി ബിലാൽ ജുമാ മസ്ജിദിൽ മുഅദ്ദിനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആലിക്കുട്ടി മൗലവി. മഹല്ല് ഖത്തീബ് അബ്ദുൽ ഗഫൂർ നിസാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. കെ. സലാം അദ്ധ്യക്ഷത വഹിച്ചു.

ടി. എൻ. കുഞ്ഞമ്മത് ആലിക്കുട്ടി മൗലവിക്ക് ഉപഹാരം സമർപ്പിച്ചു. കെ.പി അബ്ദുസ്സലാം, സി.കെ. ജമാൽ മാസ്റ്റർ, പി.കെ. ജമാൽ മാസ്റ്റർ, സൂപ്പി മാസ്റ്റർ, എൻ. കെ. അബ്ദുസ്സലാം, അസീസ് മാസ്റ്റർ, ആഷിക്ക് അലി, ഡോ: ജൈസൽ, മിൻഹാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹമീദ് മാസ്റ്റർ സ്വാഗതവും സഹൽ നന്ദിയും പറഞ്ഞു.