KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ

മലപ്പുറത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ. നോർത്ത് പറവൂർ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് (41) ആണ് വഴിക്കടവ് പോലീസിൻ്റെ പിടിയിലായത്. പ്രീഡിഗ്രിയും മെഡിക്കൽ ഷോപ്പിൽ മരുന്ന് എടുത്ത് കൊടുത്ത പരിചയവും വെച്ചാണ് ഇയാൾ ഡോക്ടർ ചമഞ്ഞ് ആളുകളെ 5 വർഷക്കാലം ചികിത്സിച്ചത്.

വഴിക്കടവിന്  അടുത്തുള്ള അൽ മാസ് ആശുപത്രിയിലായിരുന്നു ഇയാൾ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ  എന്നിവരെയും പോലീസ് പിടികൂടി. ഇവർ അറിഞ്ഞു കൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ട് വന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തുക ആയിരുന്നു എന്നാണ് വിവരം.